ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സാമൂഹിക വിപ്ലവകാരിയും ചിന്തകനും, ഭരണഘടനാ ശില്‍പ്പിയും എന്ന നിലയില്‍ ശ്രദ്ധേയമായ സ്ഥാനവും ആദരവും നേടിയെടുത്ത ഡോ.അംബേദ്ക്കറിന്റെ 125-ാം ജ•ദിനവേളയില്‍ സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ അദ്ദേഹവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും സ്വീകരിച്ച വ്യത്യസ്ത സമീപനങ്ങളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും കണ്ണോടിക്കുന്നത് ഉചിതമായിരിക്കും.
രണ്ടുപേര്‍ക്കും അവരുടേതായ ദൗത്യം ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനശൈലി വ്യത്യസ്ഥവുമായിരുന്നു. അധഃസ്ഥിതരുടെ പ്രശ്‌നങ്ങളില്‍ അയിത്തം ഇല്ലാതാക്കുന്നതില്‍ ഇരുവര്‍ക്കും ഭിന്നമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. അയിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാണുന്ന മാന്ദ്യതയില്‍ അംബേദ്ക്കര്‍ അക്ഷമനായിരുന്നു. അധഃസ്ഥിതവിഭാഗത്തിന് പ്രത്യേക വോട്ടര്‍ പട്ടികയും പ്രത്യേകപ്രദേശവും അംബ്‌ദേക്കര്‍ ആവശ്യപ്പെട്ടു. അയിത്തം ഇല്ലാതാക്കുന്നതില്‍ മാന്ദ്യതയില്‍ ഗാന്ധിജിക്കും സന്തോഷമില്ലായിരുന്നു. അദ്ദേഹം തുടങ്ങിവച്ച ദേശീയചര്‍ച്ചകളും നല്‍കിയ സന്ദേശങ്ങളും പ്രഭാഷണങ്ങളും കത്തിടപാടുകളും ഭാരതം മുഴുവന്‍ അനുയായികള്‍ ഹരിജനങ്ങള്‍ക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള സത്യാഗ്രഹവും സ്‌കൂളുകള്‍ സ്ഥാപിച്ചതും പൊതുകിണറുകള്‍ കുഴിച്ചതും പന്തിഭോജനവും മിശ്രവിവാഹങ്ങളും മറ്റനേകം പരിപാടികളും അവബോധം സൃഷ്ടിക്കുന്നതിന് സഹായകമായി.
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഇന്ത്യയിലെ സാമൂഹ്യരാഷ്ട്രീയ ചക്രവാളത്തില്‍ ജാതിയും മതവും വോട്ടുബാങ്കിന് അവശ്യ ഘടകങ്ങളായി മാറിയിരിക്കുന്നു. അധികാരത്തിനുവേണ്ടിയുള്ള ഭ്രാന്തന്‍ ആവേശത്തിനിടയില്‍ തീണ്ടല്‍, തൊടീല്‍ തുടങ്ങിയ പഴക്കമേറിയ അനാചാരങ്ങള്‍ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനു പകരം നേതാക്കള്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് പോരാടുന്നതാണ് കാണാന്‍ കഴിയുന്നത്. വിദ്വേഷപൂര്‍ണമായ കക്ഷി മത്സരമാണ് ഇതിനൊക്കെ കാരണം. അപകടം നിറഞ്ഞ ഈ രാഷ്ട്രീയക്കളിയില്‍ അവര്‍ സ്വയം പരാജിതരാകുകയാണെന്നും ഇത് ചരിത്രത്തോടു കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും മനസ്സിലാക്കുന്നില്ല. ജാതിയുടേ പേരില്‍ ജനസംഖ്യയില്‍ ഒരു വിഭാഗത്തോടു അനീതി കാണിക്കുന്നത് ശരിയല്ല. അയിത്തം തുടങ്ങിയ തി•കളെ ഇല്ലാതാക്കാന്‍ ഗാന്ധിജി താത്പര്യം കാണിച്ചില്ലെന്ന വ്യാജമായ പ്രചരണം പലരും നടത്തുന്നുണ്ട്. എന്നാല്‍ യാഥാര്‍ഥ്യമോ? ഇന്ത്യയിലെ സാമൂഹ്യപ്രസ്ഥാങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഗാന്ധിജിയാണ് അയിത്തത്തിനെതിരെ ശക്തമായ പ്രസ്ഥാനം ആരംഭിച്ചത്. അയിത്തത്തെ വേരോടെ പിഴുതെറിയുന്നതിന് ഒരു പദ്ധതി ആവിഷ്‌ക്കരിച്ച ആധുനിക നേതാവാണ് ഗാന്ധിജി എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.
പാശ്ചാത്യരാജ്യങ്ങളില്‍ നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ അയിത്തമുണ്ടായതുപോലെ ഇന്ത്യയില്‍ ജനനം കൊണ്ട് ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന്റെ മേലുണ്ടായ അവജ്ഞയാണ് അയിത്തമുണ്ടാകാന്‍ കാരണം. നൂറ്റാണ്ടുകളായി മതങ്ങള്‍ ഇതിന് ശക്തി പകര്‍ന്നു. ഈ അനാചാരത്തെ ചിന്തക•ാരും പരിഷ്‌ക്കര്‍ത്താക്കളും മതനേതാക്കളും സന്യാസിമാരും എതിര്‍ത്തെങ്കിലും ഈ അനാചാരം ക്രമേണ ഹിന്ദു സമൂഹത്തെ മുഴുവന്‍ ബാധിച്ചു. അയിത്തം എന്ന പിശാച് നാള്‍ക്കുനാള്‍ യാഥാസ്ഥിതികരുടെ പിന്തുണയാല്‍ അതിന്റെ ശക്തി വര്‍ധിപ്പിച്ചു.
മതം ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം ഗവേഷണദൃഷ്ട്യാ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യാഥാസ്ഥിതികരുടെ പ്രേരണയ്ക്ക് വശംവദമായി സമൂഹത്തിലുണ്ടായ അനീതിക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ഇത്. വര്‍ഷങ്ങളായുള്ള പരിശീലനം സാമൂഹ്യവിദ്വേഷത്തിനും ശിഥിലചിന്തകള്‍ക്കും കാരണമായിട്ടുണ്ട്. ജാതിരഹിത, വര്‍ഗരഹിത സമൂഹം സൃഷ്ടിക്കുന്നതിന് സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ ശ്രമിച്ചുകൊണ്ടിരുക്കയാണ്.
അയിത്തം ഹിന്ദുമതത്തിന്റെ കളങ്കമായി മഹാത്മാഗാന്ധി കണ്ടു. കുട്ടിക്കാലത്തുതന്നെ ഇതിനെതിരായി ചിന്തിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ അസമത്വചിന്തകള്‍ ഉളവാക്കുന്ന അനേകം ആചാരങ്ങളെ വെറുത്തിരുന്നുവെന്ന് അദ്ദേഹം ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുമതം അയിത്തം അനുവദിച്ചിരുന്നു. അതിന്റെ ഫലമായി അനേകം പേര്‍ സമൂഹത്തിന്റെ താണതലത്തില്‍ ജീവിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഗാന്ധിജി വളരെ ദു:ഖിച്ചു.
ഗാന്ധിജി പറഞ്ഞു: ഹിന്ദുമതത്തിന്റെ കളങ്കമായി ഞാന്‍ അയിത്തത്തെ കാണുന്നു. ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹ സമരത്തിലാണ് എനിക്ക് ഇത് കൂടുതലായി അനുഭവപ്പെട്ടത്. ഞാന്‍ ഒരിക്കല്‍ നിരീശ്വരവാദി ആയിരുന്നു എന്നതല്ല അതിനുകാരണം. ചില ആളുകള്‍ ചിന്തിക്കുന്നതുപോലെ ക്രിസ്തുമത സാഹിത്യം പഠിച്ചതുകൊണ്ടുമല്ല. ഈ അഭിപ്രായം പുറപ്പെടുവിക്കുന്ന സമയത്ത് എനിക്ക് ബൈബിളുമായോ ക്രിസ്ത്യാനികളുമായോ ബന്ധമുണ്ടായിരുന്നില്ല. ഹിന്ദുവേദങ്ങള്‍ പഠിച്ചപ്പോള്‍ മനുഷ്യന്‍ തൊട്ടുകൂടാത്തവനും തീണ്ടികൂടാത്തവനുമാണെന്ന് ഒരിടത്തും പറയുന്നില്ലെന്ന് ഗാന്ധിജി മനസ്സിലാക്കി. ആത്മാവിന്റെ മാര്‍ഗ്ഗദര്‍ശകനായി അദ്ദേഹം കണക്കാക്കിയിരുന്ന ഭഗവത്ഗീത പോലും ചണ്ഡാളന്‍ ബ്രാഹ്മണന് താഴെയാണെന്ന രേഖപ്പെടുത്തിയിട്ടല്ല.
സാമൂഹ്യരംഗത്ത് പരിവര്‍ത്തനമുണ്ടാകാതെ സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയില്ലെന്ന് അദ്ദേഹം കണ്ടു. 1920-ല്‍ യംങ് ഇന്‍ഡ്യയില്‍ ഗാന്ധിജി എഴുതി- ഹിന്ദുക്കള്‍ അയിത്തം എന്ന പാപത്തില്‍ നിന്നും മുക്തരായില്ലെങ്കില്‍ 100 വര്‍ഷമായാലും നമുക്ക് സ്വാതന്ത്ര്യം കിട്ടുകയില്ല. അതുപോലെ ഹിന്ദുമുസ്ലീം ഐക്യത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം പ്രാപ്യമാകുകയുളളൂ.
നിര്‍ബന്ധിച്ചോ നിയമം മൂലമോ അയിത്തം മാറ്റാന്‍ കഴിയുകയില്ലെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അയിത്തത്തെ ദൈവത്തോട് കാണിക്കുന്ന അപരാധമായി കണക്കാക്കിയാല്‍ മാത്രമേ സമൂഹത്തില്‍ നിന്നും ഈ തി• തുടച്ചു നീക്കാന്‍ സാധിക്കുകയുളളൂ. ഇതിന് കാരണക്കാരായവര്‍ സ്വയം ലജ്ജിക്കുകയും വേണം. യാഥാസ്ഥിതിക ഹിന്ദുക്കളോട് ഇത്തരം ചിന്തകള്‍ മനസ്സില്‍ നിന്ന് നീക്കം ചെയ്ത് മനസ്സിനെ പവിത്രമാക്കാന്‍ ഗാന്ധിജി അഭ്യര്‍ത്ഥിക്കുന്നു.
ഇന്ത്യയുടെ അടിമത്തത്തിനു കാരണം ബ്രിട്ടന്റെ സാമ്രാജ്യത്വ മോഹമാണെന്ന് ഗാന്ധിജി മനസ്സിലാക്കിയിരുന്നു. നമ്മുടെ ഇന്നത്തെ പതനത്തിന് അനേകം കാരണങ്ങളുണ്ടെന്ന് ഗാന്ധിജി വേദനയോടെ മനസ്സിലാക്കിയിരുന്നു. പാവപ്പെട്ട അയിത്തജാതിക്കാരുടെ ജീവിതവും മറ്റു മനുഷ്യര്‍ അവരോട് കാണിക്കുന്ന ക്രൂരതകളും ഗാന്ധിജി കണ്ടിരുന്നു.
അയിത്തം മനുഷ്യന്റെ അന്തസ്സിനെ ഇല്ലാതാക്കുന്നുവെന്ന് ഗാന്ധിജി മനസ്സിലാക്കി. അനേകം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട അവര്‍ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും അഴുക്കു നിറഞ്ഞ ചേരിപ്രദേശങ്ങളിലാണ് താമസിക്കുന്നത്. മാത്രമല്ല തങ്ങള്‍ ആരാധിക്കുന്ന ദൈവത്തെപ്പോലും അയിത്തജാതിക്കാര്‍ ആരാധിക്കാന്‍ പാടില്ലെന്നാണ് യാഥാസ്ഥിതിക ഹിന്ദുക്കളുടെ നിലപാട്. ഹിന്ദുക്ഷേത്രങ്ങളിലും പൊതുസ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
അയിത്തോച്ചോടനത്തിലൂടെ ഹരിജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ക്രിയാത്മകപരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഹരിജനങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിനോദയാത്രകള്‍ സംഘടിപ്പിക്കുകയും സ്വന്തം ജീവനെ തൃണവല്‍ഗണിച്ചുകൊണ്ട് പ്രശ്‌നപരിഹാരത്തിനു വേണ്ടി നീണ്ട ഉപവാസം അനുഷ്ഠിക്കുകയും ചെയ്തു.
1933-ല്‍ ഗാന്ധിജി തന്റെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ട് ഹരിജന സേവനത്തില്‍ മുഴുകി. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും ഇതിനെതിരെ പ്രതിഷേധമുയര്‍ത്തി. അദ്ദേഹം യാത്രയ്ക്കിടയില്‍ അനേകം സമ്മേളനങ്ങളില്‍ ഹരിജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഹിന്ദുക്കളെ ആഹ്വാനം ചെയ്തു. ജ•ം കൊണ്ട് അനുഷ്ഠിക്കുന്ന ഉച്ചനീചത്വത്തെ അദ്ദേഹം കണക്കിന് കളിയാക്കി. എല്ലാ പൊതു ക്ഷേത്രങ്ങളും ഹരിജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു- സന്യാസിമാര്‍ക്കുള്ളതല്ല പാപികള്‍ക്കുള്ളതാണ് ക്ഷേത്രം. പാപമില്ലാത്ത മനുഷ്യര്‍ ആരാണെമന്ന് ആര്‍ക്കെങ്കിലും വിധിയെഴുതാന്‍ കഴിയുമോ?
അയിത്തത്തിനെതിരായ പ്രചരണത്തിനിടയില്‍ മനുഷ്യത്വരഹിതമായ തി•യുടെ വിവിധ വശങ്ങളെ ഗാന്ധിജി ശക്തിയായി വിമര്‍ശിച്ചു. അയിത്തത്തിന്റെ ദൂഷ്യവശങ്ങളിലേക്കാണ് ഗാന്ധിജി ഹിന്ദുക്കളുടെ ശ്രദ്ധ തിരിച്ചുവിട്ടത്.
അദ്ദേഹം ഓര്‍മ്മിപ്പിച്ചു: അയിത്തം ഇല്ലാതാക്കുക എന്നു പറഞ്ഞാല്‍ ഹിന്ദുമതത്തോട് കാണിക്കുന്ന പ്രായശ്ചിത്തമായിരിക്കും. ഉയര്‍ന്ന ജാതിക്കാരെന്ന് അഭിമാനിക്കുന്നവര്‍ക്കാണ് ഇന്ന് പവിത്രത ആവശ്യമായിരിക്കുന്നത്. അല്ലാതെ അയിത്തക്കാര്‍ക്കല്ല. അയിത്തക്കാര്‍ക്കു മാത്രമായി പ്രത്യേക പോരായ്മകളൊന്നുമില്ല. അവര്‍ വൃത്തിഹീനരോ ശുചിത്വമില്ലാത്തവരോ അല്ല. അഹങ്കാരമാണ് നമ്മെ അന്ധരാക്കിയിരിക്കുന്നത്. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കള്‍ സ്വന്തം സഹോദരങ്ങളെയാണ് ജാതിയുടെ പേരില്‍ അടിത്തട്ടില്‍ തള്ളിയിട്ടിരിക്കുന്നത്. ഭൂമുഖത്ത് കളങ്കം വിതയ്ക്കുന്ന അനീതിക്കും അസത്യത്തിനും അക്രമത്തിനും കൂട്ടുനില്‍ക്കുന്ന മതങ്ങളൂം തുടച്ചു നീക്കപ്പെടും.
ആത്മാഭിമാനവും ധൈര്യവും സംഭരിച്ച് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ ഗാന്ധിജി ഹരിജനങ്ങളെ ആഹ്വാനം ചെയ്തു. അദ്ദേഹം പറഞ്ഞു- ഹിന്ദുസമൂഹത്തെ ഉടച്ചുവാര്‍ക്കുകയാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് നിങ്ങളുടെ ജീവിതം പവിത്രമാക്കണം. ആരും നിങ്ങളെ കുറ്റപ്പെടുത്താന്‍ വയ്യാത്തതരത്തില്‍ ശുചിത്വമുള്ളവരാകണം. സോപ്പു വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെങ്കില്‍ ശരീരം വൃത്തിയാക്കുന്നതിന് പ്രകൃതിയില്‍ നിന്നും സൗജന്യമായി കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിക്കണം.
ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ഗാന്ധിജി അയിത്തക്കാരെ ആഹ്വാനം ചെയ്തു.
അയിത്തക്കാരുടെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ സുരക്ഷയ്ക്കുവേണ്ട അനേകം പദ്ധതികള്‍ ഗാന്ധിജി ആസൂത്രണം ചെയ്തു. പബ്ലിക് സ്‌കൂളുകള്‍ തുറക്കുക, ക്ഷേത്രനിര്‍മ്മാണം, റോഡുനിര്‍മ്മാണം, തൊഴില്‍ സൗകര്യങ്ങള്‍ തുടങ്ങിയ പ്രായോഗികകാര്യങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്നു. രാഷ്ട്രത്തെ പുനരുദ്ധരിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികളില്‍ ഗാന്ധിജി പ്രഥമസ്ഥാനം നല്‍കിയത് അയിത്തോച്ചാടനത്തിനായിരുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതിന് ഹരിജന്‍ സേവക് സംഘ് എന്ന പേരില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചു. ഈ സംഘടനയുടെ പ്രധാന ലക്ഷ്യം അയിത്തക്കാരുടെ അയോഗ്യതകള്‍ നീക്കുകയും അവര്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുകയുമായിരുന്നു.
അയിത്താചരണത്തിന്റെ മനുഷ്യത്വരഹിതമായ മുഖവും തീവ്രതയും നേരിട്ടനുഭിച്ച വ്യക്തിയെന്ന നിലയില്‍ ഡോ. ബി.ആര്‍.അംബേദ്ക്കറാകട്ടെ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു.നിസ്സാരമായി വിമര്‍ശനദൃഷ്ട്യാ കാണാതെ അംബേദ്കറിന്റെ വീക്ഷണം എന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഡോ. അംബേദ്ക്കര്‍ സ്വയം മനുഷ്യഹീനമായ അയിത്തത്തിന് വിധേയനുമായിട്ടുണ്ട്. സ്വാഭാവികമായി അത് അദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരേക്കാള്‍ വളരെ വ്യക്തമായിരുന്നു. എന്നാല്‍ ഗാന്ധിയും അംബേദ്ക്കറും തമ്മിലുള്ള അഭിപ്രായവ്യത്യാസം വെറും രാഷ്ട്രീയ കാഴ്ചപ്പാടില്‍ പരിശോധിച്ചാല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞത് ശരിയായില്ലായെന്നുള്ള ഒരു വാദഗതിയില്‍ കൊണ്ടെത്തിച്ചേക്കും. ഗാന്ധിജിയേയും അംബേദ്ക്കറേയും തമ്മില്‍ തുലനം ചെയ്യുന്നതും എത്രത്തോളം ശരിയെന്ന് പറയാനാകില്ല.
എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതിലും അയിത്തോച്ചാടനം നിലവില്‍ക്കൊണ്ടുവരുന്നതിനും നടന്ന ധീരമായ സമരങ്ങളില്‍ ഇവര്‍ വഹിച്ച പങ്ക് നിസ്സാരവല്‍ക്കരിച്ച് ഗാന്ധിജിയുടെയോ ഡോ.അംബേദ്ക്കറിന്റെയോ വ്യക്തിപരമായ നേട്ടമായി ചിത്രീകരിച്ച് വ്യക്തിഹത്യക്ക് തുനിയുന്നതും ഉചിതമാകില്ല.
ഗാന്ധിജിയെ അര്‍ധനഗ്നനായ ഫക്കീര്‍ എന്നു വിളിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ 1932-34 കാലയളവില്‍ അയിത്തത്തിനെതിരെ അദ്ദേഹം നടത്തിയ സമരത്തെയും പ്രചരണത്തെയും പ്രശംസിച്ചിട്ടുണ്ട്. തനിക്ക് ഉയരാന്‍ കഴിയുന്നിടത്തോളം ഗാന്ധിജി ഉയര്‍ന്നു വെന്ന് 1934 ആഗസ്റ്റ് 9-ാം തീയതി ജി.ഡി. ബിര്‍ളയോട് ചര്‍ച്ചില്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ലക്ഷക്കണക്കിന് അയിത്തക്കാര്‍ക്കുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്.
ഗാന്ധിജിയുടെ നയങ്ങളെ ശക്തിയായി എതിര്‍ത്തിരുന്ന ഇടതുപക്ഷചിന്താഗതിക്കാരനും ഗാന്ധിജിയുടെ സുഹൃത്തുമായ സുഭാഷ് ചന്ദ്രബോസ് പോലും ഹിന്ദു സമുദായത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ഗാന്ധിജിയുടെ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ സഹായകമാണെന്ന് മനസ്സിലാക്കി.
ഹിരണ്‍ മുഖര്‍ജി ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി- ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹ്യപരിഷ്‌കര്‍ത്താവാണ് ഗാന്ധിജി എന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനയിലൂടെ അയിത്തം മാറ്റാന്‍ കഴിയില്ല. അയിത്തം മാറ്റണമെന്ന് ഭരണഘടന അവകാശപ്പെടുന്നുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ പരിതസ്ഥിതികള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്ന് ഇന്നു നാം അഭിമാനിക്കുന്നുണ്ടെങ്കിലും ഈ കളങ്കം നമ്മുടെ സമൂഹത്തില്‍ നിന്നും പൂര്‍ണമായി തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഗാന്ധിജി ഒരിക്കല്‍ ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി- 'വീണ്ടും ജനിക്കണമെന്ന് എനിക്കാഗ്രഹമില്ല. അഥവാ ജനിക്കുകയാണെങ്കില്‍ ഒരു ഹരിജനായി ജനിക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അവരുടെ ദു:ഖങ്ങളും പ്രയാസങ്ങളും എനിക്ക് നന്നായി മനസ്സിലാക്കാന്‍ സാധിക്കും.അതുകൊണ്ട് വീണ്ടും ജനിക്കുകയാണെങ്കില്‍ ബ്രാഹ്മണന്റെയോ, ക്ഷത്രിയന്റെയോ, വൈശ്യന്റെയോ, ശൂദ്രന്റെയോ കുടുംബത്തിലല്ല ഒരു ഹരിജന്‍ കുടുംബത്തിലായിരിക്കണമേയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.'
1893 മുതല്‍ 1948 ജനുവരിയില്‍ രക്തസാക്ഷിയാകുന്നതുവരെയുള്ള ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ദീര്‍ഘകാലമായി ജാതിയുടെ പേരില്‍ ചില വിഭാഗങ്ങളെ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് മനുഷ്യനും ദൈവത്തിനുമെതിരെ ചെയ്യുന്ന പാപമായി അദ്ദേഹം കണ്ടിരുന്നുവെന്ന് മനസ്സിലാക്കാം. ഇതിനെ വേരോടെ പിഴുതെറിയുന്നതിന് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യത്വരഹിതമായ ഈ അനീതിക്കെതിരെ എന്തെങ്കിലും ചെയ്തുവെന്ന് ഗാന്ധിജി അവകാശപ്പെടുന്നില്ലെങ്കിലും ആധുനികയുഗത്തില്‍ ഈ തി•യ്‌ക്കെതിരെ ശക്തമായി പൊരുതിയത് ഗാന്ധിജി മാത്രമാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍പോലും സമ്മതിച്ചിട്ടുണ്ട്. ഒരു രാത്രി കൊണ്ട് അയിത്തം മാറ്റാമെന്ന വിചാരമൊന്നും ഉണ്ടായിരുന്നില്ലായെങ്കിലും ഈ പ്രശ്‌നത്തെക്കുറിച്ച് ആവശ്യമായ അവബോധം ഉണ്ടാക്കാനും ദേശീയ അജണ്ടയില്‍ ഈ പ്രശ്‌നം കൊണ്ടുവരാനും ഗാന്ധിജിക്ക് കഴിഞ്ഞു.
നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു സാമൂഹ്യപ്രശ്‌നമാണ് അയിത്തമെന്ന് ഗാന്ധിജി മനസ്സിലാക്കി. മതപരിവര്‍ത്തനം ഈ പ്രശ്‌നത്തിന് ഒരു പരിഹാരമല്ല. സമൂഹത്തില്‍ ആവശ്യമായ സ്വാധീനം ചെലുത്തുക തന്നെ വേണം. ഗാന്ധിജിയും മാറ്റത്തില്‍ വിശ്വസിച്ചിരുന്നുവെന്നുള്ളത് ശരിയാണ്. പക്ഷെ, ആ മാറ്റം മതപരിവര്‍ത്തനമായിരുന്നില്ല. മറിച്ച് ആളുകളുടെ മനസ്സിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റം. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനാളുകളുടെ മനസ്സിനെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന മാറാരോഗമാണ് മതപരമായ അയിത്തം. എന്നു മുതല്‍ക്കാണ് അയിത്തം ആചരിക്കാന്‍ തുടങ്ങിയത്? ഇവ കണ്ടുപിടിച്ച് അതിനെതിരെ ശബ്ദമുയര്‍ത്താനാണ് ഗാന്ധിജി ശ്രമിച്ചത്. അയിത്താചരണം അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റെന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായാലും സാമൂഹ്യസാമ്പത്തിക രാഷ്ട്രീയ രംഗങ്ങളില്‍ വികസനം വിദൂരലക്ഷ്യമായിരിക്കും.
പുതിയൊരു പരിവര്‍ത്തനത്തിന് സഹായകമായ ക്രിയാത്മക പരിപാടികള്‍ ഉല്‍പ്പെടുത്തികൊണ്ട് ഗാന്ധി രാഷ്ട്രത്തിന് സമര്‍പ്പിച്ച രൂപരേഖയില്‍ പ്രഥമസ്ഥാനം നല്‍കിയത് അയിത്തോച്ചാടനത്തിനായിരുന്നു. ഗാന്ധിജിക്ക് മുമ്പോ പിമ്പോ ആരും ഇത്തരം ഒരു രൂപരേഖ തയ്യാറാക്കിയുട്ടുണ്ടെന്ന് തോന്നുന്നില്ല.
ഗാന്ധിജി ചെയ്ത സേവനങ്ങളെ കുറച്ച് കാണിക്കുകയാണെങ്കില്‍ അതു ചരിത്രത്തോടും അദ്ദേഹത്തോടും കാണിക്കുന്ന ക്രൂരത തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതം കാപട്യമില്ലാത്തതും ഒരു തുറന്ന പുസ്തകം പോെലയുമായിരുന്നു. സ്വന്തം ജീവിതം തന്നെയായിരുന്നു ഗാന്ധിജിക്ക് നല്‍കാനുണ്ടായിരുന്ന സന്ദേശം. ഉല്‍ക്ക എന്ന ഹരിജന്‍ കുട്ടിയോട് ഗാന്ധിജിയുടെ അമ്മ കാണിച്ച അയിത്തത്തിനെതിരെ ഗാന്ധിജി കുട്ടിക്കാലത്തുതന്നെ പ്രതിഷേധിച്ചു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്‌നേഹിത•ാരില്‍ വിഭിന്ന മതവിശ്വാസികള്‍ ഉള്‍പ്പെട്ടിരുന്നു. അയിത്തക്കാരായ സ്‌നേഹിത•ാരുടെ കക്കൂസ് കഴുകാന്‍ ഭാര്യ വിസമ്മതിച്ചപ്പോള്‍ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചതിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഒരുമിച്ചു ജീവിക്കാന്‍ പ്രയാസമില്ലെന്ന് ഗാന്ധിജി സ്വജീവിതത്തിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തു.
ഇന്ത്യയില്‍ മടങ്ങിവന്ന് സബര്‍മതി ആശ്രമം സ്ഥാപിച്ചതോടെ അയിത്തത്തിനെതിരായ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ രൂപം ഉണ്ടായി. ഈ പ്രശ്‌നത്തെ എങ്ങനെയാണ് അഭിമൂഖീകരിക്കേണ്ടതെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. ആശ്രമത്തിലെ അന്തേവാസികളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഒരു ഹരിജന്‍ കുടുംബത്തെ ദത്തെടുത്തു കൂടെ താമസിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഗാന്ധിജിയുടെ സഹോദരി പോലും ആശ്രമത്തില്‍ നിന്നും പുറത്തുപോയി. യാഥാസ്ഥിതിക ഹിന്ദുക്കള്‍ സബര്‍മതിക്കു മല്‍കിയ സാമ്പത്തിക സഹായം നിര്‍ത്തലാക്കി. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ ഗാന്ധിജി തന്റെ പദ്ധതികളുമായി മുന്നോട്ടുപോയി. രാഷ്ട്രീയനിലപാടിലൂടെ തന്നെ അയിത്തക്കാരില്‍ വലിയ മാറ്റങ്ങള്‍ വരുത്താമെന്ന് ഗാന്ധിജി പിന്നീട് മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നുനാലു വര്‍ഷം അദ്ദേഹം ഹരിജനങ്ങളുടെയിടയില്‍ പ്രചരണം നടത്തി.
ഈയവസരത്തില്‍ നമ്മുടെ ശ്രദ്ധയില്‍ വരുന്ന ഒരു ചോദ്യമുണ്ട്. ചരിത്രപ്രധാന്യമുള്ള വ്യക്തിത്വങ്ങളെ വിലയിരുത്തേണ്ടത് അവരുടെ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കിയാണോ അതോ സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ചോ? പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി തന്നെ വിലയിരുത്തിയാല്‍ മതിയെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. മറ്റഭിപ്രായങ്ങള്‍ അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല.
എഴുത്തുകാരും രാഷ്ട്രീയക്കാരും ഗവേഷകരും പ്രശ്‌നങ്ങളെ അവര്‍ക്ക് തോന്നിയ രീതിയില്‍ ഊതിപ്പെരുപ്പിക്കപ്പെടുമെന്ന് പറയപ്പെടുന്നു. തര്‍ക്കങ്ങളുന്നയിച്ച് അവ തങ്ങള്‍ക്കനുകൂലമായി അവതരിപ്പിക്കുകയുംചെയ്യും. അവയ്ക്ക് സത്യവുമായി പലപ്പോഴും യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. ഷേക്‌സ്പിയറുടെ ഒരു കഥാപാത്രം പറയുന്നതുപോലെ ചിലര്‍ മഹാ•ാരായി ജനിക്കുന്നു ചിലര്‍ മഹത്വം കൈവരിക്കുന്നു. ചിലരില്‍ മഹത്വം അടിച്ചേല്‍പ്പിക്കുന്നു. അതുപോലെ രാഷ്ട്രീയാധികാരത്തിനുവേണ്ടി ജാതിചിന്തവെടിയുന്നവരുമുണ്ട്. അത്തരക്കാരുടെ വിഫലമായ യത്‌നങ്ങള്‍ പലപ്പോഴും തേങ്ങലോടെയാണ് അവസാനിക്കുന്നത്. ചിലര്‍ സന്തോഷത്തോടെയും മറ്റുചിലര്‍ നിന്ദയോടെയും പ്രവര്‍ത്തിക്കും. ചിലര്‍ ഈ പ്രവര്‍ത്തനങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലങ്ങളാണ്. കാരണങ്ങളില്ലാതെ പൊതുകാര്യങ്ങളില്‍ ക്ഷുഭിതരാകുകയെന്നതാണ് അവരുടെ കൈമുതല്‍. പക്വതയുള്ളവര്‍ക്കുപോലും അവര്‍ പറയുന്നതുമായി യോജിക്കുവാനോ നിശബ്ദരായിരിക്കുവാനോ കഴിയുകയില്ല.
ഗാന്ധിജി എല്ലാത്തിനും എല്ലാവര്‍ക്കുമെതിരെയും സത്യാഗ്രഹം പ്രയോഗിച്ചുവെന്നും ഹിന്ദുക്കള്‍ക്കെതിരെ പ്രയോഗിച്ചില്ല എന്നും ആരോപിക്കുമ്പോള്‍ത്തന്നെ ചരിത്രപരമായ വസ്തുതകള്‍വച്ച് പരിശോധിച്ചാല്‍ ഈ പ്രസ്താവം തെറ്റാണെന്ന് കാണാവുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍വച്ച് ഗാന്ധിജി അനുഷ്ഠിച്ച സത്യാഗ്രഹത്തെ വിമര്‍ശകര്‍പോലും പ്രശംസിച്ചുണ്ട്. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും ദൈവത്തെപ്പറ്റി മനസ്സിലാക്കുന്നതിനും തി•കളെ ഉച്ഛാടനം ചെയ്യുന്നതിനും ശരിയായ അവബോധം സൃഷ്ടിക്കുന്നതിനും അദ്ദേഹം സ്വീകരിച്ച പാവനമായ ആയുധമായിരുന്നു സത്യാഗ്രഹം. ഡോ.അംബേദ്ക്കര്‍ ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികമാറ്റത്തിന് സഹായകമാണെന്ന അടിസ്ഥാനപരമായ വസ്തുത നിഷേധിച്ചില്ല.
കഴിഞ്ഞ നൂറ്റാണ്ടിലെ 40, 50 കാലഘട്ടങ്ങള്‍ സൂക്ഷ്മമായിപരിശോധിക്കുകയാണെങ്കില്‍ ദളിത് വിമോചനത്തിന് അടിസ്ഥാനമിട്ടതില്‍ ഗാന്ധിജി വഹിച്ച പങ്ക് വലുതാണെന്ന് കാണാം. ഗാന്ധിജിയുടെ അനേകം ആയുധങ്ങളില്‍ ഒന്നായിരുന്നു സത്യാഗ്രഹം. യുദ്ധം ചെയ്യുന്ന ശക്തികള്‍ക്ക് എതിരായി സത്യാഗ്രഹം എന്ന ആയുധം അദ്ദേഹം നല്ലവണ്ണം പ്രയോഗിക്കുകയും ചെയ്തു. ഈ കുരിശുയുദ്ധത്തില്‍ ഗാന്ധിജിയും അംബേദ്ക്കറും സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്ഥമായിരുന്നുവെന്നകാര്യം വിസ്മരിക്കരുത്. പ്രായോഗികമല്ലാത്ത ഒരുകാര്യത്തെക്കുറിച്ചും ഗാന്ധിജി പറഞ്ഞിട്ടില്ലെന്നകാര്യം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയുകയില്ല.
അംബേദ്ക്കര്‍, ഗാന്ധിജിയെ സത്യസന്ധനും ആത്മാര്‍ത്ഥയുള്ളവനുമാണെന്ന് അംഗീകരിക്കുന്നുണ്ടോ? മറുപടിയും അദ്ദേഹം തന്നെ പറയുന്നു : ഗാന്ധിജിയെ സത്യസന്ധനും ആത്മാര്‍ത്ഥയുള്ളവനുമാണെന്ന് അംഗീകരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഗാന്ധിജി അതിനെങ്ങനെ ഉത്തരവാദിയാകും? ഇന്ത്യ വിടുന്നതിന് മുമ്പ് ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഇവിടെ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ ഗാന്ധിജിക്കെതിരായി ചെയ്തതും ഇതുതന്നെയായിരുന്നുവെന്നകാര്യവും ഈയവസരത്തില്‍ നാം പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.
എല്ലാ തലങ്ങളിലും ഗാന്ധിയന്‍ വിപ്ലവം വികാരത്തേക്കാള്‍ മൂല്യങ്ങളിലധിഷ്ഠിതമായിരുന്നു. ഗാന്ധിജി ഒരു പ്രത്യേകതരത്തിലുള്ള വിപ്ലവകാരിയായിരുന്നു. മാറ്റങ്ങള്‍ക്കുവേണ്ടി വാദിച്ച ഗാന്ധിജി അതിനുവേണ്ടി സ്വീകരിച്ച മാര്‍ഗങ്ങള്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു. ഗാന്ധിജിയുടെ വിപ്ലവത്തില്‍ രക്തച്ചൊരിച്ചിലിന് സ്ഥാനമില്ലായിരുന്നു. അദ്ദേഹത്തിന്റെ സമരം പ്രേരണയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായിരുന്നു. എതിരാളിയുടെ മനസ്സിന് മുറിവേല്പ്പിക്കുന്ന ഒരു കാര്യവും അദ്ദേഹത്തിന്റെ പദ്ധതിയിലുണ്ടായിരുന്നില്ല..
ഗാന്ധിജിയെ ശരിയായി മനസ്സിലാക്കുന്നതിന് അദ്ദേഹം തുടങ്ങിവച്ച മൂന്ന് പ്രധാനകാര്യങ്ങള്‍ എന്താണെന്ന് പരിശോധിച്ചാല്‍ മതി. ഒന്നാമത്തേത്, ഗാന്ധിജി വ്യക്തിയേയോ സമൂഹത്തെയോ ശ്രദ്ധിച്ചിട്ടില്ല. മറിച്ച് ഹിന്ദുക്കളുടെ അടിസ്ഥാനപരമായ മാറ്റത്തിലാണ് ശ്രദ്ധിച്ചത്. രണ്ടാമത് അയിത്തക്കാരുടെ സമഗ്രമായ മാറ്റമാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതിലൂടെ ഹിന്ദുമതത്തിലെ ഉച്ചനീചത്വങ്ങളെ മാറ്റാമെന്ന് അദ്ദേഹം വിശ്വസിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുമതത്തിലെ എല്ലാവിഭാഗക്കാരേയും യോജിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
അയിത്തക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം വേണമെന്ന അംബേദ്ക്കറുടെ വാദത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടിഷുകാരായിരുന്നുവെന്ന് ഗാന്ധിജി സംശയിച്ചിരുന്നു. മുസ്ലീങ്ങള്‍, പട്ടികവര്‍ഗ്ഗം തുടങ്ങിയ ന്യൂനപക്ഷക്കാരുടെ സംരക്ഷണം ബ്രിട്ടീഷുകാരുടെ ഉത്തരവാദിത്വം മാത്രമായി കണക്കാക്കിയതിനെ ഗാന്ധിജി എതിര്‍ത്തു. ഭാരതീയരുടെ ഭാവി നിശ്ചയിക്കേണ്ടത് ഭാരതീയര്‍ തന്നെ ആയിരിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭാരതത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ബ്രിട്ടീഷുകാരല്ല അത് ചെയ്യേണ്ടത്.
അയിത്തത്തിനെതിരെ ഗാന്ധിജിയും അംബേദ്ക്കറും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയും അയിത്തം ഇല്ലാതാക്കുന്നതിന് അനുകൂലമായ അന്തരീക്ഷം ക്രമേണ സൃഷ്ടിക്കുകയും ചെയ്തു. ഇതിന് നാം ഇവര്‍ രണ്ടുപേരോടും കടപ്പെട്ടിരിക്കുന്നു. ക്രമേണ ഹിന്ദുക്കളും അയിത്തക്കാരും മനുഷ്യത്വഹീനമായ പെരുമാറ്റങ്ങള്‍ തുടച്ചുനീക്കണമെന്ന കാര്യത്തില്‍ ബോധവാ•ാരായി. പക്ഷെ ഇതിന്റെ ഫലമായി യാഥാസ്ഥിതികരുടെ കണ്ണില്‍ ഗാന്ധിജി സംശയാലുവായിമാറി. അവര്‍ അദ്ദേഹത്തെ കപടനാട്യക്കാരനായി വിശേഷിപ്പിച്ചു. ചരിത്രം പുനപരിശോധിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ നാം വിസ്മരിച്ചുകൂടാ. ഗാന്ധിജിയുടെ സമ്പൂര്‍ണ്ണ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ഇന്ന് നമ്മുടെ മുമ്പിലുണ്ട്.
ഏതായാലും അയിത്തം ഇല്ലാതാക്കുന്നതിന് ഗാന്ധിജിയെയും ഡോ.അംബേദ്ക്കറെപ്പോലെയും പരിശ്രമിച്ചവര്‍ അധികമില്ലെന്ന കാര്യത്തിന് രണ്ടുപക്ഷമില്ല. അരാജകത്വം അവസാനിപ്പിക്കുന്നതിന് അയിത്തം തുടച്ചുമാറ്റണമെന്ന ഗാന്ധിജിയുടെ അഭിപ്രായം ഇന്നും എല്ലാവരും ഓര്‍മ്മിക്കുന്നുണ്ടാകും. അതുപോലെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഒരുജനവിഭാഗത്തിന് സാമൂഹിക സമത്വവും നീതിയും ഉറപ്പാക്കുന്നതില്‍ ഉണ്ടാകുന്ന വിളംബം അക്ഷന്തവ്യമാണെന്ന് നമ്മെ ഉദ്‌ബോദിപ്പിച്ച ഡോ.അംബേദ്ക്കറുടെ ധീരശ്രമങ്ങള്‍ നന്ദിയോടെ ഓര്‍ക്കേണ്ടിയുമിരിക്കുന്നു.

No comments:
Post a Comment